2022 ഏപ്രിൽ 10 ന് എഡിഷൻ സമാപിക്കും
ദുബായ് ഗ്ലോബൽ വില്ലേജ് 2021-2022 സീസൺ 26ന്റെ ആരംഭ തീയ്യതി പ്രഖ്യാപിച്ചു. ഈ വർഷം ഒക്ടോബർ 26ന് 26-മത് സീസണ് തുടക്കം കുറിക്കും. 2022 ഏപ്രിൽ 10 ന് എഡിഷൻ സമാപിക്കും.
ഗ്ലോബൽ വില്ലേജിൽ ഷോപ്പ് സ്ഥാപിക്കുന്നതിന് ഇപ്പോൾ മുതൽ രജിസ്റ്റർ ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു . രജിസ്ട്രേഷന് ആഗ്രഹിക്കുന്നവർക്ക് അവരുടെ ആശയങ്ങളും ബിഡുകളും സമർപ്പിക്കാൻ ഓഗസ്റ്റ് 1 വരെ സമയമുണ്ട്. ഈ വർഷം ടൂറിസ്റ്റ്, ബിസിനസ് ഹബ് എന്ന നിലയിൽ ദുബായിയുടെ സ്ഥാനം വർദ്ധിപ്പിക്കുന്നതിന് ഗ്ലോബൽ വില്ലേജിന് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഓരോ വർഷവും ആയിരക്കണക്കിന് വാണിജ്യ പങ്കാളികളുമായും എക്സിബിറ്റർമാരുമായും കൈകോർത്ത് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് ഗ്ലോബൽ വില്ലേജിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബദർ അൻവാഹിവിവരിച്ചു.