അപർണ ബലമുരളിയാണ് മികച്ച നടി. സൂര്യയും അജയ്‌ദേവ്ഗണും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോൻ മികച്ച സഹ നടനായി തെരഞ്ഞെടുക്കപ്പെട്ടു. സൂരരൈ പൊട്രു' എന്ന ചിത്രത്തിലെ അഭിനയത്തിനാണു സൂര്യയും അപർണ ബലമുരളിയും തെരഞ്ഞെടുക്കപ്പെട്ടത് . 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ സച്ചി മികച്ച സംവിധായകനായി
അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളത്തിന് പുരസ്‌ക്കാര തിളക്കം. അപർണ ബലമുരളിയാണ് മികച്ച നടി. സൂര്യയും അജയ്‌ദേവ്ഗണും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോൻ മികച്ച സഹ നടനായി തെരഞ്ഞെടുക്കപ്പെട്ടു. സൂരരൈ പൊട്രു' എന്ന ചിത്രത്തിലെ അഭിനയത്തിനാണു സൂര്യയും അപർണ ബലമുരളിയും തെരഞ്ഞെടുക്കപ്പെട്ടത് . 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ സച്ചി മികച്ച സംവിധായകനായി. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോനെ സഹ നടനായി തെരഞ്ഞെടുത്തത് . നഞ്ചിയമ്മ ആണ് മികച്ച പിന്നണി ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത്.
മികച്ച മലയാള ചിത്രം 'തിങ്കളാഴ്ച നിശ്ചയം' .മലയാള ചലച്ചിത്രം 'വാങ്കി'ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു.മികച്ച വിദ്യാഭ്യാസ ചിത്രം: 'ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്' മികച്ച സങ്കട്ടന സംവിധാനത്തിനു അയ്യപ്പനും കോശിയിലൂടെ മാഫിയ ശശി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രൊഡക്ഷൻ ഡിസൈനിങ്ങിനുള്ള പുരസ്കാരം കപ്പേളയ്ക്ക് .മികച്ച സംഗീത സംവിധായകൻ : ജീ വി പ്രകാശ് കുമാര്‍ ചിത്രം സൂരറൈ പോട്രു.
2020ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.