30,549 പേർക്കാണ് വൈറസ് ബാധ

ഇന്നലെ മാത്രം 38,887 പേരാണ് രോഗമുക്തി നേടിയത്.

ഇന്ത്യയിൽ ഇന്നലെ 30,549 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,17,26,507 ആയി ഉയർന്നു.

ഇന്നലെ 422 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ  4,25,195 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 4,04,958 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ മാത്രം 38,887 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,08,96,354 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 47,85,44,114 ആയി ഉയർന്നു. ഇന്നലെ മാത്രം 61ലക്ഷത്തിലധികം പേർക്കാണ് വാക്സിൻ നൽകിയത്. 61,09,587 പേർ വാക്സിൻ സ്വീകരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

 

More from International