കോവിഡ് ബാധിച്ച് 498 മരണമാണ് ചൊവ്വാഴ്ച
ഇന്ത്യയിൽ ഇന്നലെ 38,353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 3,86,351 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധയില്‍ 36 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. രോഗമുക്തി നിരക്ക് 97.45 ശതമാനമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 28,204 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 498 മരണമാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കോവിഡ് രോഗബാധിതരുടെ നിരക്ക് ജില്ലകളില്‍ വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്. ഓഗസ്റ്റ് മൂന്നിലെ ആഴ്ചയില്‍ 18 ആയിരുന്നത് 37 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.