ഇന്നലെ ഇത് 48,698 ആയിരുന്നു.
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്. 24 മണിക്കൂറിനിടെ 50,040 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഇത് 48,698 ആയിരുന്നു. ഇന്നലെ 1183 മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇന്ന് മരണസംഖ്യ 1248 ആയി ഉയര്‍ന്നു. 64,818 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ, 5,95,565 പേരാണ് ഇനി ചികിത്സയില്‍ തുടരുന്നത്. തുടര്‍ച്ചയായ 45ാം ദിവസമാണ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി സ്ഥിരീകരിക്കുന്നത്.