ഇന്ത്യയിൽ ഇന്നലെ 39,742 പേര്‍ക്കു കോവിഡ്

കോവിഡ് മൂലം ആകെ മരിച്ചത്  4,20,551 പേര്‍.

ഇന്ത്യയിൽ ഇന്നലെ 39,742 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍  4,08,212 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. കോവിഡ് മൂലം ആകെ മരിച്ചത്  4,20,551 പേര്‍.

ഇതുവരെ 43,31,50,864 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ കേരളത്തില്‍ 18,000ത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 51 ദിവസത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
 

More from International