നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 4,60,704 ആയി.
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി. ഇന്നലെ 45,892 പോസിറ്റീവ് കേസുകളും 817 മരണവും റിപ്പോർട്ട് ചെയ്തു.
ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ 3,07,09,557 ആയി. ആകെ മരണം 4,05,028 ആയി. രോഗമുക്തി നിരക്ക് 97.18%. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം
4,60,704 ആയി.
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമാണ്. കഴിഞ്ഞ 17 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെയാണ് ഇന്ത്യയിലെ ടിപിആർ.