ഉയർത്തേണ്ട ഭാരം ക്രമേണ കൂട്ടിക്കൂട്ടിയാണ് പരിശീലനം പെട്രോൾ ഡീസൽ വിലയുടെ കാര്യം ഉയർത്തിപ്പിടിച്ചു നോക്കൂ
സ്പെഷ്യൽ ന്യൂസ്
ഇന്ധനവില ഭാരമോ എങ്കിൽ മെഡലുറപ്പോ?
പനച്ചി എഴുതുന്നു
ഭാരോദ്വഹനം ദേശീയവിനോദമല്ല
എങ്കിലും അനൗദ്യോഗികമായി ഭാരോദ്വഹനത്തിൽ
കൈവയ്ക്കാത്ത ഭാരതീയനില്ല.
ഉയർത്തേണ്ട ഭാരം ക്രമേണ കൂട്ടിക്കൂട്ടിയാണ് പരിശീലനം
പെട്രോൾ ഡീസൽ വിലയുടെ കാര്യം ഉയർത്തിപ്പിടിച്ചു നോക്കൂ
ഭാരം വർധിച്ചു വർധിച്ചു ഭാരോദ്വഹനം ഒരു ശീലമാകുന്നു
കൂടുതൽ വലിയ ഭാരങ്ങൾക്കായി നമ്മൾ കാത്തിരിക്കുന്നു.