24 മണിക്കൂറിനിടെ 37,127 പേരാണ് രോഗമുക്തി നേടിയത്.
ഇന്ത്യയിൽ ഇന്നലെ 25,404 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്നിൽ രണ്ടും കേരളത്തിലാണ്. കേരളത്തിൽ ഇന്നലെ 15,058 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ 339 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,43,213 ആയി ഉയർന്നു. നിലവിൽ 3,62,207 പേരാണ് ചികിത്സയിൽ കഴിയുന്നത്.
24 മണിക്കൂറിനിടെ 37,127 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,24,84,159 ആയി ഉയർന്നു. നിലവിൽ 75,22,38,324 പേർക്കാണ് കോവിഡ് വാക്സിൻ നൽകി. ഇന്നലെ മാത്രം 78,66,950 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.