കേരളത്തിലെ ആദ്യത്തെ ഓൺലൈൻ സ്കൂളിങ് സംവിധാനത്തിൽ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.
എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ. സർക്കാരിന്റെ അഭിപ്രായംകൂടി കണക്കിലെടുത്താവും ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബോർഡ് യോഗം തീരുമാനമെടുക്കുക. ഈ വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ എൻസിസി നാഷണൽ സർവീസ് സ്കീം, കായിക ഇനങ്ങൾ എന്നിവയിൽ പങ്കെടുത്ത കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന ആവശ്യം ശക്തമാണ്.
ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസ. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
കേരളത്തിലെ ആദ്യത്തെ ഓൺലൈൻ സ്കൂളിങ് സംവിധാനത്തിൽ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.
ഇത്തവണ 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ്എസ്എസ്എൽസി പരീക്ഷ എഴുതിയത്, ഇതിൽ 4,21,977 പേർ സ്കൂൾ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 ആൺകുട്ടികളും 2,06,566 പെൺകുട്ടികളും ഉൾപ്പെടുന്നു. ഗൾഫിൽ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരിൽ ഉൾപ്പെടുന്നു.