ഏറ്റവും കൂടുതൽ പോളിംഗ് കോഴിക്കോട് - 77.95 %
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 73.58 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് കോഴിക്കോട് ജില്ലയിലാണ് - 77.95 %. ഏറ്റവും കുറവ് പോളിംഗ് പത്തനംതിട്ടയിലാണ് - 68.09 %. 2016 ൽ 77.35 ശതമാനമായിരുന്നു പോളിംഗ്. ഒറ്റപ്പെട്ട സംഘർഷങ്ങൾ ഒഴിച്ചാൽ സംസ്ഥാനത്ത് മികച്ച രീതിയിലാണ് പോളിംഗ് നടന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. സീറ്റുകളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.