ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കേണ്ട സമയമാണ് ഇതെന്നും ജീവിതം ഇല്ലാതാകുന്നതിനേക്കാൾ നല്ലത് അവധിക്കാല പരിപാടികൾ ഇല്ലാതാകുന്നതാണെന്നു എന്ന് ലോകാരോഗ്യ സംഘടന തലവൻ ഡോ ടെഡ്രോസ്
ആഗോളതലത്തിൽ ഒമൈക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി അവധിക്കാല പദ്ധതികൾ റദ്ദാക്കാൻ ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചു. ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കേണ്ട സമയമാണ് ഇതെന്നും ജീവിതം ഇല്ലാതാകുന്നതിനേക്കാൾ നല്ലത് അവധിക്കാല പരിപാടികൾ ഇല്ലാതാകുന്നതാണെന്നു എന്ന് ലോകാരോഗ്യ സംഘടന തലവൻ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ഒമൈക്രോൺ ഭീതിയുടെ സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ഇതിനോടകം യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളായിൽ 73 ശതമാനവും ഒമൈക്രോൺ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്നാണ് ബിബിസിയുടെ റിപ്പോർട്ട്. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട യാത്രകൾ ഒമിക്റോണിന്റെ വ്യാപനം വർദ്ധിപ്പിക്കുമെന്നും ,പൂർണ്ണമായി വാക്സിനേഷൻ സ്വീകരിച്ചവരാണെങ്കിലും ഒമൈക്രോൺ ബാധിക്കാൻ സാധ്യതയുണ്ടെന്നും മുൻനിര പകർച്ചവ്യാധി വിദഗ്ധൻ ഡോ.ആന്റണി ഫൗസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒമിക്റോൺ കേസുകൾ വർദ്ധിച്ചതിനാൽ ഇംഗ്ലണ്ടിൽ പുതിയ നിയമങ്ങൾ കൊണ്ടുവരാനുള്ള സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപോർട്ട്.
ലണ്ടനിലെ ട്രാഫൽഗർ സ്ക്വയറിലെ പുതുവത്സരാഘോഷങ്ങൾ പൊതു സുരക്ഷ മുൻനിർത്തി റദ്ദാക്കിയതായി മേയർ സാദിഖ് ഖാൻ പറഞ്ഞു.ന്യൂസിലാൻഡ് അന്താരാഷ്ട്ര വിമാന യാത്രകൾ ഫെബ്രുവരി അവസാനം വരെ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. നെതെര്ലാന്ഡ് ഇതിനോടകം ക്രിസ്തുമസ് അവധിക്കാലത്ത് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.
ഇന്ത്യയിൽ 12 സംസ്ഥാനങ്ങളിലായി 200 ഒമിക്രോൺകേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെ ഒമിക്രോൺ കേസുകളുടെ എണ്ണം ഇരട്ടിയായി എങ്കിലും ഇതുവരെ ഒമൈക്രോൺ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല 40% ൽ താഴെ കേസുകളിൽ രോഗികൾ പൂർണ്ണമായി സുഖം പ്രാപിച്ചെന്നാണ് ഡാറ്റകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് മുതിർന്നവരിൽ 87% പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും നൽകിയിട്ടുണ്ട്.