ഓസ്‌ട്രേലിയയിൽ ഈ വർഷം ആദ്യമായി കോവിഡ് മരണം

ഓസ്‌ട്രേലിയയിൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർ 10 ശതമാനത്തിൽ താഴെ

ഓസ്‌ട്രേലിയയിൽ ഈ വര്ഷം ആദ്യമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 
സിഡ്നിയിൽ 90 കാരിയാണ് മരണപെട്ടത്.ന്യൂ സൗത്ത് വെയിൽസിൽ ഇന്ന്  77 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ  52 പേർ മാത്രമാണ്  ആശുപത്രിയിലുളളത്.  15 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
സിഡ്‌നി നിലവിൽ ലോക്ക്ഡൗണിലാണ്. ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മരണം സിഡ്‌നിയിലെ 57-ാമത്തേതും  10 മാസത്തിനുള്ളിൽ ആദ്യത്തേതുമാണ്.
അതേസമയം പുതിയ ദൈനംദിന അണുബാധകളുടെ എണ്ണംനാളെ  ഉയരുമെന്ന് ആരോഗ്യരംഗത്തെ പ്രമുഖർ വ്യക്തമാക്കിയതായി ബി ബി സി റിപ്പോർട് ചെയ്യുന്നു. 
ഓസ്‌ട്രേലിയയിൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർ 10 ശതമാനത്തിൽ താഴെ മാത്രമാണ്.
 

More from International