കോവിഡ് വാക്സിന് അടിയന്തര ഉപയോ​ഗത്തിന് സൈഡസ് കാഡില

രാജ്യത്ത് 28000 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തിയതെന്ന് സൈഡസ് കാഡില പറയുന്നു.

കോവിഡ് വാക്സിന് അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില ഡ്ര​ഗ്സ് കൺട്രോളറെ സമീപിച്ചു. സൈക്കോവ്- ഡി എന്ന പേരിലുള്ള വാക്സിൻ വർഷത്തിൽ 12 കോടി ഡോസ് ഉൽപ്പാദിപ്പിക്കാനാണ് സൈഡസ് കാഡില ലക്ഷ്യമിടുന്നത്. അനുമതി ലഭിച്ചാല്‍ ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ എന്ന പേര് സൈക്കോവ്- ഡിക്ക് ലഭിക്കും. രോഗാണുവിന്റെ അടിസ്ഥാനത്തില്‍ രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്.

നിലവിൽ അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടി ഡ്ര​ഗ്സ് കൺട്രോളറെ സമീപിക്കുന്ന അഞ്ചാമത്തെ കമ്പനിയാണ് സൈഡസ് കാഡില. നിലവിൽ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, റഷ്യൻ നിർമ്മിത സ്പുട്നിക്, മോഡേണ എന്നിവയ്ക്ക് അടിയന്തര ഉപയോ​ഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

രാജ്യത്ത് 28000 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തിയതെന്ന് സൈഡസ് കാഡില പറയുന്നു. കുട്ടികളിലും പരീക്ഷണം നടത്തി. മികച്ച ഫലമാണ് ലഭിക്കുന്നതെന്ന് സൈഡസ് കാഡില പറയുന്നു.  രണ്ടാം കോവിഡ് തരം​ഗത്തിന്റെ സമയത്തായിരുന്നു പരീക്ഷണം. ഡ‍െൽറ്റ വകഭേദത്തിനെതിരെയും ഇത് ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

 

More from International