നട്ടുച്ചയ്ക്ക് ഞാൻ ഇരുട്ട് കാണുന്നു.

ആർക്കു വേണം ആദിവാസികളെ,  ആർക്കു വേണം അവർക്കു വേണ്ടി ശബ്ദിക്കുന്നവരെ!

സ്‌പെഷ്യൽ ന്യൂസ് 
നട്ടുച്ചയ്ക്ക് ഞാൻ ഇരുട്ട് കാണുന്നു.

നീതി തേടി തളർന്ന ഫാദർ സ്റ്റാൻ സ്വാമി മരിച്ചു 
ജയിലിലടച്ചത് രാജ്യദ്രോഹകുറ്റം ചുമത്തി.
കുറ്റപത്രത്തിൽ മാവോവാദി ബന്ധവും ഭരണകൂട അട്ടിമറിയും.
എന്നാൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയില്ല.
അറസ്റ്റ് ചെയ്യപ്പെട്ടതു മുതൽ ജയിലിൽ.
ഭക്ഷണം കഴിക്കാൻ ഒരു സ്പൂണിനും 
വെള്ളം കുടിക്കാൻ ഒരു സ്‌ട്രോയ്ക്കും വേണ്ടി 
അനുമതി നൽകാൻ എടുത്തത് ഇരുപതു ദിവസം.
ആദിവാസികൾക്കൊപ്പമായിരുന്നു ഈ വയോധികൻ 
അതുതന്നെയാവും ഭരണകൂടത്തെ ചൊടിപ്പിച്ചതും. 
കാരണം കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഒരു കമ്മിറ്റി മാത്രമാണല്ലോ 
ഭരണകൂടം. 
ആർക്കു വേണം ആദിവാസികളെ, 
ആർക്കു വേണം അവർക്കു വേണ്ടി ശബ്ദിക്കുന്നവരെ!
അതെ,
നട്ടുച്ചയ്ക്ക് ഞാൻ ഇരുട്ട് കാണുന്നു.

More from International