കാഴ്ചപോയ കണ്ണ് കടലിലേക്കും നല്ല കണ്ണ് കരയിലേക്കും തിരിഞ്ഞിരിക്കുന്നത് സുരക്ഷിതമായി അവൾക്കു തോന്നി.
സ്പെഷ്യൽ ന്യൂസ്
നമ്മുടെ മക്കൾ ഇരകളോ വേട്ടക്കാരോ?
ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ട ഒരു പേടമാനുണ്ടായിരുന്നു.
കാഴ്ചപോയ വശത്തുകൂടി ആരെങ്കിലും വരുന്നതോ ഏതെങ്കിലും അനക്കം സംഭവിക്കുന്നതോ അവൾ അറിയുമായിരുന്നില്ല.
വേട്ടയാടപ്പെടാതിരിക്കാൻ അവൾ കടൽ തീരത്തിനടുത്ത് ഉയർന്ന പാറക്കൂട്ടത്തിനരികിൽ മേയുക പതിവാക്കി. കാഴ്ചപോയ കണ്ണ് കടലിലേക്കും നല്ല കണ്ണ് കരയിലേക്കും തിരിഞ്ഞിരിക്കുന്നത് സുരക്ഷിതമായി അവൾക്കു തോന്നി.
വേടന്മാർ കരയിലൂടെയാണല്ലൊ വരിക .
അവൾക്ക് ഓടി രക്ഷപ്പെടാൻ സാധിച്ചിരുന്നു.
എന്നാൽ ചില വേടന്മാർ അവളുടെ അന്ധത മനസ്സിലാക്കി.