പുതിയ ഐ ടി നിയമം അനുസരിച്ച് വിവരവിനിമയത്തിന് കമ്പനിയ്ക്ക് സ്ഥിരം മേല്‍വിലാസത്തോട് കൂടിയ ഓഫീസ് എത്രയും പെട്ടെന്ന് സ്ഥാപിക്കുമെന്നും കോടതിയില്‍ ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍ പുതിയ പരാതി പരിഹാര ഓഫീസറെ നിയമിച്ച് ട്വിറ്റര്‍. വിനയ് പ്രകാശാണ് ഇന്ത്യയിലെ ട്വിറ്ററിന്റെ പുതിയ പരാതി പരിഹാര ഓഫീസര്‍. പുതിയ ഐ ടി നിയമം പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ട്വിറ്റര്‍ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് പുതിയ നീക്കം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ പുതിയ പരാതി പരിഹാര ഓഫീസറെ നിയമിക്കുന്നതിന് എട്ടാഴ്ച്ചവേണമെന്നാണ് ട്വിറ്റര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്.
എപ്പോഴാണ് ട്വിറ്റര്‍ പരാതി പരിഹാര ഓഫീസറെ നിയമിക്കുകയെന്ന് വ്യക്തമാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ പുതിയ ഐ ടി നിയമത്തിന് വിധേയമാകാനുള്ള തയ്യാറെടുപ്പിലാണെന്ന് ട്വിറ്റര്‍ കോടതിയെ അറിയിച്ചിരുന്നു. പുതിയ ഐ ടി നിയമം അനുസരിച്ച് വിവരവിനിമയത്തിന് കമ്പനിയ്ക്ക് സ്ഥിരം മേല്‍വിലാസത്തോട് കൂടിയ ഓഫീസ് എത്രയും പെട്ടെന്ന് സ്ഥാപിക്കുമെന്നും കോടതിയില്‍ ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു.
ചീഫ് കംപ്ലെയിന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍ എന്നീ തസ്തികകളിലും പുതിയ ഐ ടി നിയമപ്രകാരം ട്വിറ്റര്‍ നിയമനം നടത്തേണ്ടതുണ്ട്. അക്കാര്യം സംബന്ധിച്ച് ട്വിറ്റര്‍ ഇനിയും വ്യക്തത നല്‍കിയിട്ടില്ല.