ബ്രസീല്‍, ബ്രിട്ടന്‍ എന്നി രാജ്യങ്ങളില്‍ നിന്ന് വന്നവരിലാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്
ഇന്ത്യയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി. ബി.1.1.28.2 എന്ന ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെയാണ് കണ്ടെത്തിയത്. പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജനിതകശ്രേണീകരണത്തിലാണ് ഇത് കണ്ടെത്തിയത്.
ബ്രസീല്‍, ബ്രിട്ടന്‍ എന്നി രാജ്യങ്ങളില്‍ നിന്ന് വന്നവരിലാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്.
ഡെല്‍റ്റ വകഭേദത്തിന് സമാനമായി വ്യാപനശേഷി കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. ആല്‍ഫ വകഭേദത്തേക്കാള്‍ കൂടുതല്‍ അപകടകരമാണെന്നും വിദഗ്ധര്‍ പറയുന്നു. എലിവര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയില്‍ പരീക്ഷിച്ച് ഇതിന്റെ തീവ്രത വിലയിരുത്തി. ഭാരം കുറയാന്‍ പുതിയ വകഭേദം കാരണമാകുന്നതായി കണ്ടെത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ അടക്കം മറ്റ് രോഗലക്ഷണങ്ങളും പരീക്ഷണത്തില്‍ തെളിഞ്ഞു. ഏഴുദിവസമാണ് പരീക്ഷണം നടത്തിയത്.