സൗജന്യമായി കോവിഡ് വാക്സിന് നല്കാന് 50,000 കോടി രൂപ ചെലവ് വരുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയിൽ പ്രതിദിന കൊവിഡ് ബാധിതര്‍ ഒരു ലക്ഷത്തില്‍ താഴെ. പുതുതായി 86,498 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2123 കൊവിഡ് മരണമാണ്. ആകെ കൊവിഡ് മരണ സംഖ്യ ഇതോടെ മൂന്നര ലക്ഷം കടന്നു.
63 ദിവസത്തിനിടെ ആദ്യമായാണ് ഒരു ലക്ഷത്തിന് താഴെ കൊവിഡ് കേസുകള്‍ ഉണ്ടാകുന്നത്. ഇതിനിടെ എല്ലാവര്ക്കും സൗജന്യമായി കോവിഡ് വാക്സിന് നല്കാന് 50,000 കോടി രൂപ ചെലവ് വരുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യമാക്കി പുതുക്കിയ വാക്സിന് നയം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.
കേന്ദ്രത്തിന്റെ വാക്സിന് നയത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തിയത്. നേരത്തെ 18 നും 44നും ഇടയില്‍ പ്രായമുള്ളവര്‍ വാക്സിന് പണം നല്കി വാങ്ങണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നയം. ഇതാണ് എല്ലാവര്ക്കും സൗജന്യം എന്ന നിലയില്‍ തിരുത്തിയത്.