30 കോടി ഡോസ് വാക്സിന് വാങ്ങുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ കമ്പനിയുമായി ധാരണയിലെത്തിയത്.
ഇന്ത്യയിൽ കോവിഡ് വാക്സിനേഷന് വേഗത്തിലാക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുന്നതിനിടെ, ഒരു തദ്ദേശീയ വാക്സിന് കൂടി ഉടന്‍ രാജ്യത്ത് ലഭ്യമാവും. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇയുടെ കോവിഡ് വാക്സിന് ഉടന്‍ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്കി.
30 കോടി ഡോസ് വാക്സിന് വാങ്ങുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ കമ്പനിയുമായി ധാരണയിലെത്തിയത്. മുന്‍കൂറായി 1500 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കൈമാറാന്‍ പോകുന്നത്. ഓഗസ്റ്റ്- ഡിസംബര്‍ കാലയളവില്‍ ധാരണയനുസരിച്ചുള്ള വാക്സിന് ഡോസുകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്സിന് വിതരണത്തിന് എത്തുമെന്നാണ് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നത്.