ഗൾഫിൽ വളർന്ന രണ്ട് കുട്ടികൾ ഒരു അപ്രതീക്ഷിതസാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ച് വരുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് ആദി & ആത്മ എന്ന പുസ്തകത്തിന്റെ ഇതിവൃത്തം ലോഗോസ് ആണ് പ്രസാധകർ.
ബുക്ക് റിവ്യൂ
ആദി & ആത്മ - രാജേഷ് ചിത്തിര
ഗൾഫിൽ വളർന്ന രണ്ട് കുട്ടികൾ ഒരു അപ്രതീക്ഷിതസാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ച് വരുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് ആദി & ആത്മ എന്ന പുസ്തകത്തിന്റെ ഇതിവൃത്തം
ലോഗോസ് ആണ് പ്രസാധകർ.
ഒരു കഥ പറയാം.
പപ്പ ഓഫിസിൽ പോയിക്കഴിഞ്ഞാൽ ഞാൻ ഒറ്റയ്ക്കാണല്ലോ വീട്ടിൽ. ജനാലയ്ക്കരികിൽ നിന്നാൽ ദൂരെ വെളിയിൽ പണിയെടുക്കുന്ന അങ്കിളുമാരെ കാണാം. പത്തുനിലകൾ ഉള്ള ഒരു കെട്ടിടം പണിയുകയാണ് അവർ. അതിൽ ചിലർ വളരെ പ്രായമായവരാണ്. എന്നാവും അവർക്ക് ഒന്ന് വിശ്രമിക്കാൻ ആവുക. അവരെ നോക്കി നിന്നപ്പോൾ എനിക്ക് തോന്നിയതാണ് ഈ കഥ.
പണ്ട് പണ്ട്, കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമിയിലുള്ള മനുഷ്യരുടെയെല്ലാം മുത്തശ്ശനായ ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹം ഭൂമിയ്ക്ക് മേലേ ആകാശത്തിൽ താമസിച്ച് താഴെ ജീവിക്കുന്ന മനുഷ്യരെ കണ്ടു കൊണ്ടിരുന്നു. മനുഷ്യരെ അത്രയ്ക്ക് സ്നേഹമായിരുന്നു മുത്തശ്ശന്. മനുഷ്യർ ഈ മുത്തശ്ശനെ ദൈവം എന്ന് വിളിച്ചിരുന്നു.