
ഏതാനും നല്ല തിരനാടകങ്ങളെഴുതിയ എം ടി വാസുദേവന്‍ നായര്‍ ഒരു നിര്‍മ്മാതാവും സംവിധായകനുമായി മാറുന്നുവെന്ന് കേട്ടപ്പോള്‍ തുടങ്ങിയതാണ് ആ ഷൂട്ടിംഗ് ഒന്നു കാണാനുള്ള ആഗ്രഹം. അങ്ങനെയാണ് ചങ്ങാതിമാരുമൊത്ത് ‘നോവല്‍ ഫിലിംസി’ന്റെ ‘നിര്‍മാല്യം’ അഭ്രത്തിലാക്കുന്നത് കാണാന്‍ എടപ്പാളിനടുത്തുള്ള മൂക്കോല ദേവീക്ഷേത്രത്തിലെത്തിയത്.