
സ്മാർട്ട് ഫോണിൽ നിന്നിറങ്ങി കുട്ടികളെങ്ങാൻ ഇതു ചോദിച്ചാൽ ടീച്ചർ കുടുങ്ങും
സ്പെഷ്യൽ ന്യൂസ്
മോടികൂടും മലരണിക്കാടെവിടെ ടീച്ചറേ
കോരിത്തരിക്കും വയലെവിടെ ടീച്ചറേ
സ്മാർട്ട് ഫോണിൽ നിന്നിറങ്ങി കുട്ടികളെങ്ങാൻ ഇതു
ചോദിച്ചാൽ ടീച്ചർ കുടുങ്ങും
കാലത്തെ പത്രമെങ്ങാൻ കണ്ടുപോയാൽ
മോടികൂടും മലരണിക്കാട്
വെട്ടിവെളുപ്പിച്ച്
മരംമുറിച്ചു കടത്തുന്നതും
വനംകൊള്ളയടിക്കുന്നതുമാണോ
എന്റെ കേരളം എന്നൊരു ചോദ്യവും ഉയരും
അപ്പോൾ ഉത്തരം മുട്ടാതിരിക്കാൻ കുട്ടംപേരൂരിന്റെ കഥ പറയാം