https://pravasirishta.gov.in/home
പ്രവാസികളുമായി ആശയവിനിമയം നടത്തുന്നതിനും അടിയന്തര സന്ദേശങ്ങൾ കൈമാറുന്നതിനും ഗ്ലോബൽ പ്രവാസി റിഷ്ടാ പോർട്ടലിൽ പ്രവാസികൾ രജിസ്റ്റർ ചെയ്യണമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ നിർദേശം. ട്വിറ്ററിലൂടെയാണ് കോൺസുലേറ്റ് ഇക്കാര്യം അറിയിച്ചത്.ലോകത്തുള്ള 3.1 കോടി പ്രവാസികളുമായി ആശയവിനിമയം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പോർട്ടൽ തയ്യാറാക്കിയത്.പ്രവാസികൾക്ക് ഇതിലൂടെ വിദേശകാര്യ മന്ത്രാലയമായും കോൺസുലേറ്റുകളുമായും ആശയവിനിമയം നടത്താൻ പോർട്ടലിലൂടെ സാധിക്കും.
ലിങ്ക് ഫോളോ ചെയ്യുക:https://pravasirishta.gov.in/home