വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്ന സ്വിസ് മലിനീകരണ സാങ്കേതിക കമ്പനിയായ ഐ ക്യു എയർ തയ്യാറാക്കിയ വേൾഡ് എയർ ക്വാളിറ്റി സൂചികയിൽ മോശം വായു നിലവാരമുള്ള 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണ്.
ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരം ന്യൂഡല്‍ഹി. വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്ന സ്വിസ് മലിനീകരണ സാങ്കേതിക കമ്പനിയായ ഐ ക്യു എയർ തയ്യാറാക്കിയ വേൾഡ് എയർ ക്വാളിറ്റി സൂചികയിൽ മോശം വായു നിലവാരമുള്ള 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണ്.
ലോകാരോഗ്യ സംഘടനയുടെ 2021 വായു ഗുണ നിലവാരം പുലർത്താൻ ഒരു രാജ്യത്തിനും കഴിഞ്ഞില്ല എന്ന് സൂചിക വ്യക്തമാക്കുന്നു . 6,475 നഗരങ്ങളിലെ മലിനീകരണ ഡാറ്റയുടെ സർവേയാണ് ഇന്ന് പുറത്തു വിട്ടത്. വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിലാണെന്നും എയർ ക്വാളിറ്റി ഇൻഡക്സ് ചൂണ്ടിക്കാട്ടുന്നു.
പിഎം 2.5 എന്നറിയപ്പെടുന്ന ചെറുതും അപകടകരവുമായ വായുവിലൂടെയുള്ള കണങ്ങളുടെ ശരാശരി ഒരു ക്യൂബിക് മീറ്ററിന് 5 മൈക്രോഗ്രാമിൽ കൂടരുതെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നുണ്ട്.
എന്നാൽ, സർവേയിൽ പങ്കെടുത്ത നഗരങ്ങളിൽ 3.4% മാത്രമാണ് 2021-ൽ നിലവാരം പുലർത്തിയതെന്ന് ഐ ക്യു എയർവ്യക്തമാക്കുന്നു . 93 നഗരങ്ങളിൽ പിഎം 10 മടങ്ങാണ് വർധിച്ചത്.