മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ അംഗത്വം സ്വീകരിച്ചു. പട്ന സാഹിബ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് തീരുമാനം.
പ്രമുഖ ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേര്‍ന്നു. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ ശത്രുഘ്നൻ സിൻഹ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. പട്ന സാഹിബ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് തീരുമാനം. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ശത്രുഘ്നൻ സിൻഹയെ കോൺഗ്രസിലെക്ക് സ്വാഗതം ചെയ്തത്. രണ്ട്പേരുള്ള സേനയും ഒറ്റയാൾ പ്രകടവുമാണ് ബിജെപിയിലെന്ന് ശത്രുഘ്നൻ സിൻഹ കുറ്റപ്പെടുത്തി. ബിജെപിയുടെ സ്ഥാപക ദിനത്തിൽ തന്നെ കോൺഗ്രസിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശത്രഘ്നൻ സിൻഹ പ്രതികരിച്ചു.