അന്ധവിശ്വാസത്താലും അനാചാരത്താലും ആശ്ലേഷിക്കപ്പെട്ടവരല്ലാത്ത മനുഷ്യക്കുഞ്ഞുങ്ങൾ
സ്‌പെഷ്യൽ ന്യൂസ്
സ്ത്രീധനത്തിനെതിരെ മജീദിന്റെയും സാറാമ്മയുടെയും നിലപാട്
വൈക്കം മുഹമ്മദ് ബഷീറിന്റെ ചില കഥാപാത്രങ്ങൾ
കഥയിൽ നിന്നിറങ്ങി വരുന്നു.
സ്ത്രീധനവിഷയത്തിൽ മജീദ് തന്റെ നിലപാട് ആവർത്തിക്കുന്നു.
പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും
യാഥാർഥ്യബോധത്തോടെ സാറാമ്മ പറയുന്നു.
ഒടുവിൽ ശബ്ദങ്ങളിലെ നായകൻ,
ജാതിയും മതവും മുന്നോട്ടു വയ്ക്കുന്ന
അന്ധവിശ്വാസത്താലും
അനാചാരത്താലും
ആശ്ലേഷിക്കപ്പെട്ടവരല്ലാത്ത
മനുഷ്യക്കുഞ്ഞുങ്ങൾ
ഉണ്ടാകട്ടെയെന്ന് ബഡുക്കൂസുകളായ നമ്മളോട്
ലോകത്തോടാകെ, ആശംസിക്കുന്നു.
ആഹാ.വെളിച്ചം
വെളിച്ചത്തിനെന്ത് തെളിച്ചം..