വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചു
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഹോം ക്വാറന്റൈനിൽ കഴിയുകയാണ്. ക്വാറന്റൈൻ പൂർത്തിയായ ശേഷം താരം ദർഹാമിൽ ടീമിനൊപ്പം ചേരുമെന്നാണ് വിവരം. റിഷഭ് പന്തിന് പിറകെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ സപ്പോർട്ട് സ്റ്റാഫ് അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്നു മൂന്ന് കോച്ചിംഗ് അസിസ്റ്റന്റുമാരെയും ക്വാറൻറൈനിലേക്ക് മാറ്റി. ഈ നാലുപേരും ടീമിനൊപ്പം ഡർഹാമിലേക്ക് പോകില്ല. പാക്കിസ്ഥാൻ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്തകൾക്ക് പിന്നാലെയാണ് ഇന്ത്യൻ താരവും കോവിഡ് പോസിറ്റീവ് ആകുന്നത്.ഓഗസ്റ്റ് നാലിന് ട്രെന്റ് ബ്രിഡ്ജിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം കുറിക്കുക.