ഫിഫ ഫുട്‌സൽ ലോകകപ്പ് ; ലിത്വാനിയയിലേക്ക് എമിറാത്തി റഫറി ഫഹദ് ബദർ അൽ ഹൊസാനി

അൽ ഹൊസാനി പ്രാദേശിക, കോണ്ടിനെന്റൽ തലങ്ങളിലെ പ്രൊഫഷണൽ റഫറി

ഫിഫ ഫുട്‌സൽ ലോകകപ്പ് ലിത്വാനിയ 2021 ൽ  ഔദ്യോഗിക  ചുമതല വഹിക്കാൻ എമിറാത്തി റഫറി ഫഹദ് ബദർ അൽ ഹൊസാനിയെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 12 നും ഒക്ടോബർ 3 നും ഇടയിൽ ലിത്വാനിയയാണ് ഇത് ആതിഥേയത്വം വഹിക്കുക.പ്രാദേശിക, കോണ്ടിനെന്റൽ തലങ്ങളിൽ പ്രൊഫഷണൽ റഫറിയായ അൽ ഹൊസാനി 2019 ഒക്ടോബറിൽ വിയറ്റ്നാമിൽ നടന്ന 2020 എ.എഫ്.സി ഫുട്‌സൽ ചാമ്പ്യൻഷിപ്പ് യോഗ്യതയിലും ഈ വർഷം മെയ് മാസത്തിൽ ഖോർഫാക്കനിൽ നടന്ന 2021 എ.എഫ്.സി ഫുട്‌സൽ ചാമ്പ്യൻഷിപ്പ് യോഗ്യതയിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു .
പരിപാടിയുടെ മുന്നോടിയായി തിരഞ്ഞെടുത്ത എല്ലാ റഫറിമാരും സെപ്റ്റംബർ 2 മുതൽ ഫിഫ സംഘടിപ്പിച്ച പരിശീലന കോഴ്‌സിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

More from Sports

  • Battling Swiatek takes Poland into United Cup semis

    Poland returned to the semi-finals of the United Cup mixed team tournament for a third successive year after hard-fought singles victories in Sydney handed them an unassailable 2-0 lead over Britain on Thursday.