സ്‌പെയ്‌നെ ഷൂട്ട് ഔട്ടില്‍ മറികടന്ന് ഇറ്റലി ഫൈനലിലേക്ക്
യൂറോ കപ്പിലെ ആദ്യ സെമിയില്‍ സ്‌പെയ്‌നെ ഷൂട്ട് ഔട്ടില്‍ മറികടന്ന് ഇറ്റലി ഫൈനലിലേക്ക്.നിശ്ചിത സമയത്തിലും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഇറ്റലിയ്ക്കായി ഫെഡറിക്കോ കിയേസയും സ്‌പെയിനിനായി ആല്‍വാരോ മൊറാട്ടയുമാണ് ഗോള്‍ നേടിയത്. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് ഇറ്റലി വിജയിച്ചത്. ലോക റാങ്കിങ്ങില്‍ ആറും ഏഴും സ്ഥാനങ്ങളില്‍ ഉള്ള സ്‌പെയ്നും ഇറ്റലിയും നേര്‍ക്കുനേര്‍ വന്ന പോരാട്ടമായതിനാല്‍ ആവേശത്തോടെയാണ് ആരാധകർ മത്സരം കണ്ടത്. 2006ലെ ലോകകപ്പിനു ശേഷം ഒരു കിരീടം എന്ന സ്വപ്നത്തിലേക്ക് എടുത്തിരിക്കുകയാണ് ഇറ്റലി.
ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ട് – ഡെന്മാര്‍ക്ക് പോരാട്ടത്തിലെ വിജയിയെ ഇറ്റലി ഫൈനലിൽ നേരിടും. 1966 ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ആദ്യമായി നോക്കൗട്ട് റൗണ്ടില്‍ നാലു ഗോള്‍ കണ്ടെത്തിയെന്ന പ്രത്യേകതയുണ്ട്.ക്വാര്‍ട്ടറില്‍ ഉക്രൈനെതിരെ ആയിരുന്നു മിന്നുന്ന ജയം. അഞ്ച് മത്സരങ്ങള്‍ തുടര്‍ച്ചയായി ഗോള്‍ വഴങ്ങാത്ത ടീമെന്ന് റെക്കോര്‍ഡും ഇംഗ്ലണ്ടിനുണ്ട് . ക്വാർട്ടറിൽ ചെക്ക് റിപബ്ലക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകർത്താണ് ഡെന്മാര്‍ക്ക് സെമിയിലെത്തിയത്.മൂന്ന് ഗോള്‍ നേടിയ ഡോള്‍ബെര്‍ഗാണ് ഡെന്മാര്‍ക്കിന്റെ ടോപ്പ് സ്കോറര്‍.