വാഹനത്തിനുള്ളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അഞ്ച് പ്രധാന ഘട്ടങ്ങൾ വിശദീകരിക്കുന്ന വീഡിയോ അബുദാബി പോലീസ് പുറത്തിറക്കി
10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ കാറിന്റെ മുൻ സീറ്റിൽ ഇരിക്കരുതെന്ന് അബുദാബി പോലീസ്.
10 വയസിനു താഴെ പ്രായമുള്ള കുട്ടികളും 145 സെന്റിമീറ്ററിൽ താഴെ ഉയരമുള്ള ഉള്ള കുട്ടികളും കാറിന്റെ മുൻ സീറ്റിൽ ഇരിക്കരുത് എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തി വാഹനത്തിനുള്ളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അഞ്ച് പ്രധാന ഘട്ടങ്ങൾ വിശദീകരിക്കുന്ന വീഡിയോ അബുദാബി പോലീസ് പുറത്തിറക്കി. വാഹനം ഓടിക്കുന്നതിന് മുമ്പ് പിന്നിലുള്ള വിൻഡോസും ഡോറും കുട്ടികൾ തുറക്കുന്നത് ഒഴിവാക്കാൻ സുരക്ഷാ ബട്ടൺ അമർത്തി ഉറപ്പ് വരുത്തണം. മാത്രമല്ല , കുട്ടികൾ എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.