മികച്ച 100 അറബ് സ്റ്റാർട്ടപ്പുകൾക്ക് ദീർഘകാല വിസ അനുവദിക്കുമെന്ന് യു.എ.ഇ സർക്കാർ.
മികച്ച 100 അറബ് സ്റ്റാർട്ടപ്പുകൾക്ക് ദീർഘകാല വിസ അനുവദിക്കുമെന്ന് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചു. ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ ജോർദാനിൽ നടന്ന മിഡിലീസ്റ്റ് വടക്കേ ആഫ്രിക്ക (മിന) ലോക സാമ്പത്തിക ഫോറത്തിലാണ് വിസ അനുവദിക്കുന്നതിന് യോഗ്യമായ സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുത്തത്. ലോക സാമ്പത്തിക ഫോറവുമായി ചേർന്ന് മികച്ച അറബ് സ്റ്റാർട്ടപ്പുകൾക്ക് ദീർഘകാല വിസ അനുവദിക്കാനുള്ള നടപടി പ്രതിഫലിപ്പിക്കുന്നത് ബിസിനസിന് സൗകര്യമൊരുക്കാനും വളർച്ചക്കുള്ള ആകർഷകവും പ്രോത്സാഹന ജനകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണെന്ന് യു.എ.ഇ കാബിനറ്റ് സെക്രട്ടറി ജനറൽ അബ്ദുല്ല ബിൻ തൂഖ് പറഞ്ഞു.