![](https://mmo.aiircdn.com/265/60fe92039a3f5.jpg)
ഇതുവരെ വിതരണം ചെയ്തത് 216 മില്യൺ ഭക്ഷണം
100 ദശലക്ഷം ഭക്ഷണം പദ്ധതിയോടനുബന്ധിച്ചു ഈജിപ്തിൽ 30 മില്യൺ ഭക്ഷണം വിതരണം ചെയ്ത് യു എ ഇ . വരുമാനം കുറവുള്ളവരും കുടുംബങ്ങളും ഉൾപ്പടെ അഞ്ച് ലക്ഷത്തിലധികം പേരാണ് ഗുണഭോകതാക്കൾ. ഈജിപ്തിലെ ഫുഡ് ബാങ്ക് , ഫുഡ് ബാങ്ക് റീജിയണൽ നെറ്റ്വർക്ക് എന്നിവയുമായി സഹകരിച്ചാണ് ഭക്ഷ്യ വിതരണം നടന്നത്. മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച 100 ദശലക്ഷം ഭക്ഷണം ക്യാമ്പയിൻ കഴിഞ്ഞ മെയ്യിലാണ് അവസാനിച്ചത്. 216 മില്യൺ ഭക്ഷണം വിതരണം ചെയ്യാൻ യു എ ഇ യ്ക്ക് സാധിച്ചു. ക്യാമ്പയിൻ സമാപിച്ചെങ്കിലും നിരവധി രാജ്യങ്ങളിൽ ഇപ്പോഴും പദ്ധതിയോടനുബന്ധിച്ചുള്ള ഭക്ഷണം വിതരണം പുരോഗമിക്കുകയാണ്.