തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ 123 പത്രികകൾ തള്ളി. 13,972 സ്ഥാനാർഥികളാണ് നിലവിൽ മത്സര രംഗത്തുള്ളത്. നാളെ(23 നവംബർ) വൈകിട്ടു മൂന്നു വരെ പത്രികകൾ പിൻവലിക്കാൻ സമയമുണ്ട്.
123 പത്രികകൾ തള്ളി, മത്സര രംഗത്ത് 13,972 പേർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ 123 പത്രികകൾ തള്ളി. 13,972 സ്ഥാനാർഥികളാണ് നിലവിൽ മത്സര രംഗത്തുള്ളത്. നാളെ(23 നവംബർ) വൈകിട്ടു മൂന്നു വരെ പത്രികകൾ പിൻവലിക്കാൻ സമയമുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിലെ വിവിധ വാർഡുകളിൽ ലഭിച്ച പത്രികകളിൽ 963 എണ്ണം സ്വീകരിച്ചു. അഞ്ചെണ്ണം തള്ളി. മുനിസിപ്പാലിറ്റികളിൽ ലഭിച്ചവയിൽ 17 എണ്ണം തള്ളി. 1,201 എണ്ണം സ്വീകരിച്ചു.
ഗ്രാമ പഞ്ചായത്തുകളിൽ 10,454 പത്രികകളാണു നിലവിലുള്ളത്. സൂക്ഷ്മ പരിശോധനയിൽ 73 എണ്ണം തള്ളി. ബ്ലോക്ക് പഞ്ചായത്തുകളിൽ 1,139 ഉം ജില്ലാ പഞ്ചായത്തിൽ 215 ഉം പത്രികകളാണുള്ളത്. ഇവിടങ്ങളിൽ യഥാക്രമം ഒമ്പത്, 19 പത്രികകൾ വീതം തള്ളി.