98.18 ശതമാനം പേര് രോഗമുക്തി നേടി.
ഇന്ത്യയിൽ ഇന്നലെ 14,306 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തിനെക്കാള്‍ 10.1 ശതമാനം കുറവ് രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 3,4189774 ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്നലെ മാത്രം 443 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.54,712 ആയി. 98.18 ശതമാനം പേര് രോഗമുക്തി നേടി. കേരളം,പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര,തമിഴ്നാട്, ഒഡീഷ തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലാണ് എറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളം-8,538, മഹാരാഷ്ട്ര-1410,തമിഴ്നാട്-1,127, പശ്ചിമബംഗാള്‍-989, ഒഡിഷ-447 എന്നിങ്ങനെയാണ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൊത്തം 18,762 പേര് വൈറസില്‍ നിന്നും രോഗമുക്തി നേടി. ഞായറാഴ്ച മാത്രം 12,30,720 പേര്‍ക്കാണ് വാക്സീന് നല്‍കിയത്, ഇതോടെ രാജ്യത്ത് മൊത്തം വാക്സിന് എടുത്തവരുടെ എണ്ണം 1,02,27,12,895 ആയി .