24 ദേശീയ സംരംഭങ്ങൾക്ക് അംഗീകാരം . അടുത്ത ഏഴു വർഷത്തിനുള്ളിൽ യുഎഇയിൽ നിന്നുള്ള കയറ്റുമതി 100% ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സംരംഭങ്ങൾ.
24 ദേശീയ സംരംഭങ്ങൾക്ക് അംഗീകാരം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അടുത്ത ഏഴു വർഷത്തിനുള്ളിൽ യുഎഇയിൽ നിന്നുള്ള കയറ്റുമതി 100% ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സംരംഭങ്ങൾ. ലോകമെമ്പാടുമുള്ള രാജ്യത്തിന്റെ 50 വാണിജ്യ ഓഫീസുകളുടെ വിപുലമായ ശൃംഖല വിപുലീകരിക്കാനും സാധിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാനമായ തീരുമാനം.
പ്രതിഭകളുടെ ആഗോള തലസ്ഥാനമായി യു എ ഇ യെ മാറ്റാൻ ലക്ഷ്യമിട്ടുള്ള 19-ലധികം സംരംഭങ്ങൾ മന്ത്രിതല സമിതി അവലോകനം ചെയ്തു. നാല് രാജ്യങ്ങളുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളിൽ ഒപ്പുവെക്കുന്നതിലേക്ക് നയിച്ച സ്വതന്ത്ര വ്യാപാര ചർച്ചകൾക്കായുള്ള സുപ്രീം കമ്മിറ്റിയുടെ പ്രവർത്തന ഫലങ്ങളും യോഗം ചർച്ച ചെയ്തു. 2025-ൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് എൻവയോൺമെന്റിന്റെ വേൾഡ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനും കാബിനറ്റ് തീരുമാനിച്ചു.
രാജ്യത്തിൻറെ ചരിത്രത്തിൽ 2023 ഏറ്റവും ശക്തമായ സാമ്പത്തിക വർഷമായിരിക്കുമെന്നു ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.