2023ൽ യു എ ഇ മുൻഗണന നൽകുന്ന അഞ്ച് കാര്യങ്ങൾ വിശദീകരിച്ചു ഷെയ്ഖ് മുഹമ്മദ്

ദേശീയ ഐഡന്റിറ്റി ഏകീകരിക്കുക, പാരിസ്ഥിതിക സുസ്ഥിരത വർധിപ്പിക്കുക,  വിദ്യാഭ്യാസ സമ്പ്രദായവും അതിന്റെ ഫലങ്ങളും വികസിപ്പിക്കുക, എമിറേറ്റൈസേഷൻ ത്വരിതപ്പെടുത്തുക, രാജ്യത്തിന്റെ അന്താരാഷ്ട്ര സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കുക എന്നിവയ്ക്കാണ് രാജ്യം ഈ വർഷം മുൻഗണന നൽകുന്നത്.

2023ൽ യു എ ഇ മുൻഗണന നൽകുന്ന അഞ്ച് കാര്യങ്ങൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശദീകരിച്ചു .  ഇന്ന് ചേർന്ന ഈ വർഷത്തെ ആദ്യ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

ദേശീയ ഐഡന്റിറ്റി ഏകീകരിക്കുക, പാരിസ്ഥിതിക സുസ്ഥിരത വർധിപ്പിക്കുക,  വിദ്യാഭ്യാസ സമ്പ്രദായവും അതിന്റെ ഫലങ്ങളും വികസിപ്പിക്കുക, എമിറേറ്റൈസേഷൻ ത്വരിതപ്പെടുത്തുക, രാജ്യത്തിന്റെ അന്താരാഷ്ട്ര സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കുക എന്നിവയ്ക്കാണ് രാജ്യം ഈ വർഷം മുൻഗണന നൽകുന്നത്. 

മന്ത്രിസഭാ യോഗത്തിൽ 2022 ലെ രാജ്യത്തിന്റെ പുരോഗതിയെ പ്രശംസിച്ച ഷെയ്ഖ് മുഹമ്മദ്  വരാനിരിക്കുന്ന വർഷത്തേക്കുള്ള തന്റെ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
 സംയോജിത സർക്കാർ സംവിധാനത്തിന്റെ പരിശ്രമങ്ങൾക്കും രാവും പകലും തുടർന്നുകൊണ്ടിരുന്ന യുവജന ഊർജ്ജത്തിനും  ഷെയ്ഖ് മുഹമ്മദ് നന്ദി അറിയിച്ചു. 
2023 ൽ  ഒരു പുതിയ യാത്ര ആരംഭിക്കുകയാണെന്നും  അതിൽ നമ്മൾ സ്വയം മത്സരിക്കുകയും സമയത്തോട് മത്സരിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം പിന്നീട് ട്വിറ്ററിൽ  കുറിച്ചു.  അങ്ങനെ രാജ്യം ഒന്നാമത്തേതും മികച്ചതും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022-ൽ  900-ലധികം തീരുമാനങ്ങളാണ് കാബിനറ്റ് പുറപ്പെടുവിച്ചത്. 22 സർക്കാർ നയങ്ങൾ അംഗീകരിക്കുകയും ചെയ്തു.  68 ഫെഡറൽ നിയമങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും പുറപ്പെടുവിക്കുകയും ചെയ്തു,  113 ദേശീയ റെഗുലേറ്ററി റെഗുലേഷൻസ് കരട് അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു.

More from UAE