2033-ൽ ഏറ്റവും പ്രധാനപ്പെട്ട ആഗോള സാമ്പത്തിക കേന്ദ്രമായി ദുബായ് മാറും ; ഷെയ്ഖ് മുഹമ്മദ്

ദുബായ് ഭരണാധികാരിയായി അധികാരമേറ്റതിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച് തന്റെ കാഴ്ചപ്പാട് "D33" എന്നാണ് രേഖപ്പെടുത്തിയത്.

2033-ൽ ഏറ്റവും പ്രധാനപ്പെട്ട ആഗോള സാമ്പത്തിക കേന്ദ്രമായി മാറാനാണ് ദുബായ് ലക്ഷ്യമിടുന്നത് എന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് ഭരണാധികാരിയായി അധികാരമേറ്റതിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച് തന്റെ കാഴ്ചപ്പാട് "D33" എന്നാണ് രേഖപ്പെടുത്തിയത്. ദുബായ് സാമ്പത്തിക അജണ്ട D33 ദുബൈയുടെ സമ്പദ്‌വ്യവസ്ഥയു  ഇരട്ടിയാക്കാനും ആഗോള സാമ്പത്തിക നഗരങ്ങളിൽ അതിന്റെ സ്ഥാനം ഉറപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. "ആധുനിക ദുബായ് 200 വർഷം പൂർത്തിയാക്കുന്ന വർഷമാണ് 2033 എന്നാണ് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചത്. സാമ്പത്തിക യാത്രയായ 'D33' പൂർത്തിയാകുന്ന വർഷമാണ് 2033 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2006 ജനുവരി 4 ന്, തന്റെ സഹോദരൻ ഷെയ്ഖ് മക്തൂം ബിൻ റാഷിദിന്റെ മരണത്തെത്തുടർന്നാണ്  ഷെയ്ഖ് മുഹമ്മദ് ദുബായ് ഭരണാധികാരിയായി ചുമതലയേൽക്കുന്നത്.

More from UAE