യുഎഇ യുടെ 1 ബില്യൺ 1 ബില്യൺ മീൽസ് കാമ്പെയ്‌നിന്റെ ഭാഗമായാണ് ജോർദാനിലെ അഭയാർത്ഥി ക്യാമ്പുകളിൽ ഭക്ഷണം വിതരണം ചെയ്തത്.
യുഎഇ 3.6 ദശലക്ഷം ഭക്ഷണം ജോർദാനിൽ വിതരണം ചെയ്തു. യു എ ഇ യുടെ 1 ബില്യൺ 1 ബില്യൺ മീൽസ് കാമ്പെയ്‌നിന്റെ ഭാഗമായാണ് ജോർദാനിലെ അഭയാർത്ഥി ക്യാമ്പുകളിൽ ഭക്ഷണം വിതരണം ചെയ്തത്.
യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ പങ്കാളിത്തത്തോടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് നടപ്പാക്കുന്ന മാനുഷിക ഡ്രൈവ് രാജ്യത്തെ 41,000-ലധികം ആളുകൾക്ക് പ്രയോജനം ചെയ്യുന്നതാണ്.
കടകൾ, പലചരക്ക് സാധനങ്ങൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ വാങ്ങാൻ സ്മാർട്ട് വൗച്ചറുകളും നൽകി. അഭയാർത്ഥികൾക്ക് ഭക്ഷണം എത്തിക്കാൻ സാധിച്ചത് അന്തരാഷ്ട്ര പങ്കാളികളുമായുള്ള മികച്ച സഹകരണത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നു മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ സാറ അൽ നുഐമി പറഞ്ഞു.