300 പുതിയ നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കി ദുബായ് ടാക്സി കമ്പനി

File picture

ഇതോടെ ദുബായിലെ ഏറ്റവും വലിയ ടാക്സി ഓപ്പറേറ്റർ എന്ന സ്ഥാനം  ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉറപ്പിച്ചു.

 ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഏറ്റവും പുതിയ ലേലത്തിൽ 300 പുതിയ പ്ലേറ്റുകൾ ലഭിച്ചതായി ദുബായ് ടാക്സി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ ദുബായിലെ ഏറ്റവും വലിയ ടാക്സി ഓപ്പറേറ്റർ എന്ന സ്ഥാനം  ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉറപ്പിച്ചു.

ദുബായ് ടാക്സി കമ്പനിയുടെ ടാക്‌സി ഫ്‌ളീറ്റിനെ ഏകദേശം 6,000 വാഹനങ്ങളിലേക്ക് എത്തിക്കുകയും ടാക്സി വിപണി വിഹിതം 46 ശതമാനമായി വർധിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു . മാത്രമല്ല  ദുബായ്  എമിറേറ്റിലെ സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗതത്തിൻ്റെ വർദ്ധിച്ചുവരുന്ന ഡിമാൻഡിനെ സേവിക്കുന്നതിനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.വിപുലീകരിച്ച ഫ്ളീറ്റ് വാർഷിക വരുമാനത്തിൽ 100 ​​ദശലക്ഷം ദിർഹം അധികമായി സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ .  

300 പുതിയ പ്ലേറ്റുകളുടെ അവാർഡ് ദുബായ് ടാക്സി കമ്പനിയുടെ   ഫ്ലീറ്റ് വിപുലീകരണ തന്ത്രത്തിൻ്റെ പ്രധാന ഭാഗമാണ് എന്ന് ദുബായ്  ടാക്സി കമ്പനിയുടെ സിഇഒ മൻസൂർ റഹ്മ അൽ ഫലാസി അഭിപ്രായപ്പെട്ടു.  2024 ൽ തങ്ങളുടെ ഫ്ലീറ്റ് ഏകദേശം 10 ശതമാനം വളർന്നു.  എല്ലാ സെഗ്‌മെൻ്റുകളിലുമായി ഏകദേശം 9,000 വാഹനങ്ങളിലെത്തിയെന്നും  ടാക്സികൾ, ലിമോസിനുകൾ, ബസുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. .

300 പുതിയ പ്ലേറ്റുകളിൽ 25 ശതമാനവും ഇലക്‌ട്രിക് ടാക്‌സികൾക്ക് അനുവദിക്കുമെന്നും സുസ്ഥിരതയ്‌ക്കുള്ള കമ്പനിയുടെ പ്രതിബദ്ധത ഇതിലൂടെ  അടിവരയിടുമെന്നും അദ്ദേഹം പറഞ്ഞു. നൂതനമായ ലോ കാർബൺ മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് മാറുന്നതിനും 2050-ഓടെ ദുബായുടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനുമുള്ള കമ്പനിയുടെ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

More from UAE