![](https://mmo.aiircdn.com/265/66b0c662eb5c0.jpg)
അനധികൃത വിൽപ്പനക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും അജ്‌മാൻ പോലീസ്
800,000 ലൈസൻസില്ലാത്ത ഇലക്ട്രോണിക് സിഗററ്റുകളുടെ അനധികൃത വ്യാപാരം നടത്തിയതിന് അജ്മാനിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.ലൈസൻസില്ലാത്ത ഇ-സിഗരറ്റുകൾ വിൽക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നതായി സംശയിക്കുന്ന എമിറേറ്റിലെ ഒരു വില്ലയെക്കുറിച്ച് അജ്മാൻ പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പോലീസ് വില്ല റെയ്ഡ് ചെയ്യുകയും അഞ്ച് മുറികളിലായി സൂക്ഷിച്ചിരുന്ന 7,97,555 ഇ-സിഗരറ്റുകൾ കണ്ടെത്തുകയും ചെയ്തു. പിടിച്ചെടുത്ത സാധനങ്ങളിൽ നിരവധി ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു.
രണ്ട് ഏഷ്യൻ വംശജർ ഇപ്പോൾ കസ്റ്റഡിയിലാണ്. പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ച ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെയും വൈദഗ്ധ്യത്തെയും അജ്മാൻ പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ അഹമ്മദ് സയീദ് അൽ-നുവാമി പ്രശംസിച്ചു.
അനധികൃത വിൽപ്പനക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.