![](https://mmo.aiircdn.com/265/5f96789b1088e.jpg)
എന്നാല്‍ അങ്ങനെയല്ലാതുള്ള ഒരു കാലമുണ്ടായിരുന്നു. ബ്രാഹ്മണരിലെ ഒരു വിഭാഗം ഒഴിച്ചുള്ളവരെയൊക്കെ വിദ്യയില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന ബ്രാഹ്മണ മേധാവിത്വം നിലനിന്ന കാലം.
'അറിവ്' ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല.
അറിവ് ജനകീയമാണ്.
അറിവ് ആർജ്ജിക്കാൻ അനന്ത സാധ്യതകളുള്ള ഇക്കാലത്ത്,
ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ പുതുതലമുറ നെറ്റി ചുളിച്ചേക്കാം.
എന്നാല്‍ അങ്ങനെയല്ലാതുള്ള ഒരു കാലമുണ്ടായിരുന്നു.
ബ്രാഹ്മണരിലെ ഒരു വിഭാഗം ഒഴിച്ചുള്ളവരെയൊക്കെ
വിദ്യയില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന
ബ്രാഹ്മണ മേധാവിത്വം നിലനിന്ന കാലം.
അക്ഷരം പഠിച്ച ശൂദ്രനെ കണ്ടാല്‍ അടിച്ചോടിക്കണമെന്നും,
വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍
ഈയം ഉരുക്കിയൊഴിക്കണമെന്നും
സവര്‍ണ്ണ ശാസനകള്‍ നിലനിന്ന കാലം.
അത്തരം ശാസനകളെ ലംഘിച്ചുകൊണ്ട് എല്ലാവര്ക്കും
അറിവ് നേടാന്‍ ഒരു ഗുരുകുലമുണ്ടാക്കുകയെന്നത് എളുപ്പമായിരുന്നില്ല.
സ്പെഷ്യൽ ന്യൂസ്
അജ്ഞാനാന്ധകാരത്തിൽ നിന്ന് വിജ്ഞാന വെളിച്ചത്തിലേക്ക്