കുട്ടി നാല് മണിക്കൂറോളം ആരുടെയും ശ്രദ്ധയില്പെട്ടിരുന്നില്ല
അജ്മാനിൽ മൂന്ന് വയസുള്ള കുട്ടി ശ്വാസം മുട്ടി മരണപ്പെട്ടു . ടാലെന്റ്റ് ഡെവലെപ്മെന്റ് സെന്ററിലെ ബസിനുള്ളിൽ ഇരുന്നു ഉറങ്ങിപ്പോയ കുട്ടി നാല് മണിക്കൂറോളം ആരുടെയും ശ്രദ്ധയില്പെട്ടിരുന്നില്ല.അറബ് വംശജനാണ് മരണപ്പെട്ട കുട്ടി.വിദ്യാഭ്യാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ബസിന്റെ സൂപ്പർവൈസർ കുട്ടി ഉറങ്ങുന്നത് ശ്രദ്ധിച്ചില്ല എന്നാണ് അജ്മാൻ പോലീസിന്റെ അന്വേഷണത്തിൽ നിന്ന് വ്യക്തമായത്.
ഉച്ചഭക്ഷണ സമയത്ത് കുട്ടിയുടെ ബാഗ് തന്റെ പക്കലുണ്ടെന്ന് ബസ് സൂപ്പർവൈസർ തിരിച്ചറിഞ്ഞതിനെത്തുടർന്ന് തിരച്ചിൽ ആരംഭിച്ചത്. കുട്ടിയെ ആമിന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തതിന് വിരുദ്ധമായി കാലഹരണപ്പെട്ട വാണിജ്യ ലൈസൻസിലാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് കൂടുതൽ അന്വേഷണത്തിൽ വ്യക്തമായി.കുട്ടിയുടെ മരണത്തിന് കാരണമായതിന് സെന്റർ ഡയറക്ടർ, ബസ് സൂപ്പർവൈസർ, ഡ്രൈവർ എന്നിവരെ അറസ്റ്റ് ചെയ്യാൻ അജ്മാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.