അടി റൊണാൾഡോ മോനേ ഗോൾ

''നന മൊടക്കി ഇജെങ്ങട്ടാടാ പാഞ്ഞത് ഹിമാറേ?'' ചോദ്യത്തിനു മുന്നില്‍ തലകുനിച്ചു നിശ്ശബ്ദനായി പത്തുവയസ്സുകാരൻ

സ്‌പെഷ്യൽ ന്യൂസ്
അടി റൊണാൾഡോ മോനേ ഗോൾ


''നന മൊടക്കി ഇജെങ്ങട്ടാടാ പാഞ്ഞത് ഹിമാറേ?''
ചോദ്യത്തിനു മുന്നില്‍ തലകുനിച്ചു നിശ്ശബ്ദനായി പത്തുവയസ്സുകാരൻ
''അന്റെ കയ്യിലെന്താ, നോക്കട്ടെ...''
ബലം പ്രയോഗിച്ച് അകത്തിമാറ്റിയ കൈകളില്‍നിന്നും അന്നത്തെ
ഇരുപത്തഞ്ച് പൈസ വിലയുള്ള ഒരു റബ്ബര്‍പ്പന്ത് താഴെ വീണു.
ഒരു കയ്യില്‍ ചൂരലുവെച്ച് മറുകയ്യില്‍ റബ്ബര്‍ബോള്‍ തിരിച്ചും മറിച്ചും
നോക്കുന്ന ഉപ്പുപ്പായുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
''അത് ശെരി, ഇയ്യ് പന്തളിക്ക് പോയതേര്‍ന്നോ, അതങ്ങട്ട് നേരത്തെ പറഞ്ഞൂടെ ന്നാല്‍''
മലപ്പുറത്തിന്റെ ഫുട്ബോൾ പ്രാന്തും
സന്തോഷ് ട്രോഫിയുടെ ഗതിമാറ്റവും

More from UAE