
ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഉടൻ ആശുപത്രികളിലേക്ക് മാറ്റുകയും ബാക്കിയുള്ളവരെ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലേക്ക് മാറ്റുകയും ചെയ്തു.
അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള പലസ്തീനിയൻ കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന പതിനാലാമത്തെ ബാച്ച് ചികിത്സയ്ക്കായി യുഎഇയിൽ എത്തി.
പരിക്കേറ്റ 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും യുഎഇയിലെ ആശുപത്രികളിൽ വൈദ്യസഹായം നൽകുന്നതിനായി പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശപ്രകാരം അവരെ അബുദാബിയിലേക്ക് മാറ്റി.ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഉടൻ ആശുപത്രികളിലേക്ക് മാറ്റുകയും ബാക്കിയുള്ളവരെ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലേക്ക് മാറ്റുകയും ചെയ്തു.
ഗാസ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3, തരാഹും - ഫോർ ഗാസ കാമ്പെയ്നുകൾക്ക് കീഴിൽ ഫലസ്തീനികൾക്കുള്ള മാനുഷിക സഹായം യു.എ.ഇ വർധിപ്പിച്ചിട്ടുണ്ട്.
ഇതുവരെ യുഎഇ ഗാസയിൽ 150 കിടക്കകളുള്ള ഫീൽഡ് ആശുപത്രിയും അൽ അരിഷ് തുറമുഖത്ത് 100 കിടക്കകളുള്ള ഫ്ലോട്ടിംഗ് ആശുപത്രിയും സ്ഥാപിച്ചിട്ടുണ്ട്.ഗാസയിൽ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ഈജിപ്തിലെ റഫയിൽ ആറ് ഡീസൽനേഷൻ പ്ലാൻ്റുകളും ആരംഭിച്ചു.