രക്ഷിതാക്കൾക്ക് വൈകി എത്താനോ അല്ലെങ്കിൽ നേരത്തെ പോകാനോ കഴിയുന്ന രീതിയിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.
അജ്മാൻ ഗവൺമെൻ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് പുതിയ സ്കൂൾ കാലയളവിൻ്റെ തുടക്കത്തിൽ ഫ്ലെക്സിബിൾ സമയം തിരഞ്ഞെടുക്കാൻ അനുവിദിച്ചു.
ആദ്യ ദിവസം സ്‌കൂളിലേക്കും തിരിച്ചും കുട്ടികളെ അനുഗമിക്കാനായി മൂന്ന് മണിക്കൂർ വരെയാണ്, രക്ഷിതാക്കൾക്ക് വൈകി എത്താനോ അല്ലെങ്കിൽ നേരത്തെ പോകാനോ അനുവദിച്ചിരിക്കുന്നത്.
നഴ്സറികളിലും കിൻ്റർഗാർട്ടനുകളിലും കുട്ടികളുള്ളവർക്ക്, ആദ്യ ആഴ്ചയിൽ ഇതേ രീതി പിൻതുടരാൻ കഴിയും.
ഫെഡറൽ സർക്കാർ ജീവനക്കാർക്കും സമാനമായ നിർദ്ദേശം ഇന്നലെ പുറപ്പെടുവിച്ചിരുന്നു.