അന്താരാഷ്ട്ര യുവജന ദിനം ആഘോഷിച്ചു യു എ ഇ

file photo

ദേശീയ യുവജന അജണ്ട 2031ൽ  രാജ്യത്തെ യുവാക്കളുടെ പ്രാധാന്യം യു എ ഇയിലെ  നേതാക്കൾ ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ  പങ്ക് യു എ ഇ  പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഊന്നിപ്പറഞ്ഞു

അന്താരാഷ്ട്ര യുവജന ദിനം ആഘോഷിച്ചു യു എ ഇ. ദേശീയ യുവജന അജണ്ട 2031ൽ  രാജ്യത്തെ യുവാക്കളുടെ പ്രാധാന്യം യു എ ഇയിലെ  നേതാക്കൾ ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ  പങ്ക് യു എ ഇ  പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഊന്നിപ്പറഞ്ഞു.

ദേശീയ യുവജന അജണ്ട കഴിഞ്ഞ മാസമാണ്  ആരംഭിച്ചത്. ചിന്തയിലും മൂല്യങ്ങളിലും സാമ്പത്തിക സാമൂഹിക വികസനത്തിലും ദേശീയ ഉത്തരവാദിത്തത്തിലും ഫലപ്രദമായ സംഭാവന നൽകുന്നതിൽ എമിറാത്തി യുവാക്കളെ പ്രാദേശികമായും ആഗോളതലത്തിലും ഏറ്റവും പ്രമുഖരായ റോൾ മോഡലുകളാക്കി മാറ്റാൻ ലക്ഷ്യമിടുന്നതാണ് യുവജന അജണ്ട.

 യുഎഇ  പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിലുള്ള യുവാക്കളെ സുസ്ഥിര സമ്പത്തായാണ് വീക്ഷിക്കുന്നതെന്ന് യുവജനകാര്യ സഹമന്ത്രി ഹിസ് ഹൈനസ് 
ഡോ. സുൽത്താൻ ബിൻ സെയ്ഫ് അൽ നെയാദി പറഞ്ഞു.  രാജ്യത്തിനും ലോകത്തിനും ഒരു നല്ല ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ പ്രധാന പങ്ക് അന്താരാഷ്ട്ര യുവജന ദിനത്തിൽ ചൂണ്ടിക്കാട്ടുന്നതായി അദ്ദേഹം പറഞ്ഞു. കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാൻ യുവാക്കളുടെ പങ്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹങ്ങൾ വികസിക്കുന്നതും അഭിവൃദ്ധി പ്രാപിക്കുന്നതും   യുവത്വത്തിൻ്റെ ഊർജത്തിലൂടെയാണെന്ന്   അറബ് യൂത്ത് സെൻ്റർ  ചെയർമാൻ 
ഹിസ് ഹൈനസ് ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. 

More from UAE