![](https://mmo.aiircdn.com/265/6123bcb6074da.jpg)
യുഎഇയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി ന്യൂസിലാൻഡ് പ്രതിരോധ മന്ത്രി പീനി ഹെനാരെ
അഫ്ഗാനിസ്ഥാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ സഹായിച്ചതിന് യുഎഇക്ക് നന്ദി അറിയിച്ചു ന്യൂസിലാൻഡ്. യുഎഇയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി ന്യൂസിലാൻഡ് പ്രതിരോധ മന്ത്രി പീനി ഹെനാരെ യു എ ഇ പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അഹമ്മദ് അൽ ബോവാർഡിയെ അറിയിച്ചു.
സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളിൽ സഖ്യകക്ഷികളെ സഹായിക്കുന്നതിലുള്ള
യുഎഇയുടെ പ്രതിബദ്ധത അൽ ബൊവാർഡി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളും ഇരുവരും ചർച്ച ചെയ്തു.