82 രാജ്യങ്ങളിൽ നിന്നുള്ള 2,200-ലധികം കളിക്കാരും ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട് .
അബുദാബി അന്താരാഷ്ട്ര ചെസ് ഫെസ്റ്റിവലിൻ്റെ 30-ാമത് എഡിഷൻ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. 82 രാജ്യങ്ങളിൽ നിന്നുള്ള 2,200-ലധികം കളിക്കാരും ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട് . സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കുമായി ആദ്യമായി നടത്തുന്ന ടൂർണമെൻ്റുകൾ ഉൾപ്പെടെ 27 വൈവിധ്യമാർന്ന ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനും അബുദാബി സ്‌പോർട്‌സ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിൽ അബുദാബി ചെസ് ക്ലബ്ബും മൈൻഡ് ഗെയിംസും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.