
ഷെയ്ഖ് സായിദ്ബിൻ സുൽത്താൻ സ്ട്രീറ്റിൽ E12, അൽ ഷഹാമയിൽ നിന്ന് അബുദാബിയിലേക്ക് പോകുന്ന മൂന്ന് പാതകൾ ഉൾപ്പെടുന്ന പ്രധാന റോഡാണ് താൽക്കാലികമായി അടക്കുന്നത്.
അബുദാബിയിലെ പ്രധാന റോഡ് ഭാഗികമായി അടച്ചിടും. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ E12, അൽ ഷഹാമയിൽ നിന്ന് അബുദാബിയിലേക്ക് പോകുന്ന മൂന്ന് പാതകൾ ഉൾപ്പെടുന്ന പ്രധാന റോഡാണ് താൽക്കാലികമായി അടക്കുന്നത്.ബുധനാഴ്ച രാത്രി 11:00 മണിക്ക് അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വരും. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരെ ഈ അടച്ചുപൂട്ടൽ ബാധിക്കും.
ഡ്രൈവർമാർ യാത്രകൾ മുൻകൂട്ടി ആസൂത്രണംചെയ്യണമെന്നും സുഗമമായ യാത്രാനുഭവം ഉറപ്പാക്കാൻ ഇതര റൂട്ടുകൾ പരിഗണിക്കണമെന്നും അധികൃതർ നിർദേശിച്ചു.